Begin typing your search above and press return to search.
ഉഡുപ്പിയില്‍ വന്‍ തീപ്പിടുത്തം; നഗരം മുഴുവനും കനത്ത പുക കൊണ്ട് മൂടി

ഉഡുപ്പി: ഉഡുപ്പിയില്‍ വന്‍ തീപ്പിടുത്തം. ശനിയാഴ്ച വൈകുന്നേരം നഗരത്തിലെ മൂഡുനിടംബുരു ഗരഡിക്ക് സമീപത്തെ വയലിലാണ് തീ പടര്‍ന്നത്. തുടര്‍ന്ന് പ്രദേശം മുഴുവനും വ്യാപിക്കുകയായിരുന്നു. നഗരം മുഴുവനും കനത്ത പുക കൊണ്ട് മൂടി.
വയലില്‍ ഭൂഗര്‍ഭ ഡ്രെയിനേജ് സംവിധാനം ഉള്ളതിനാല്‍ മറ്റ് സ്ഥലങ്ങളിലേക്ക് തീ പടര്‍ന്നില്ല.
വിവരമറിഞ്ഞ് അഗ്‌നിശമന സേനയും അടിയന്തര സേവന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. രാത്രി വൈകുവോളം നഗരത്തില്‍ പുക പടര്‍ന്നു. പ്രദേശത്തിന് മുകളില്‍ വൈദ്യുതി ലൈനുകള്‍ ഉള്ളതിനാല്‍, മുന്‍കരുതല്‍ നടപടിയെന്ന വണ്ണം വൈദ്യുതി വിതരണം താല്‍ക്കാലികമായി വിച്ഛേദിച്ചു.
മറ്റൊരു സംഭവത്തില്‍, മണിപ്പാലിലെ എം.ഐ.ടിക്ക് സമീപത്തെ ഒരു മാലിന്യക്കൂമ്പാരത്തിനും തീപിടിച്ചു, അഗ്‌നിശമന സേന ഉടന്‍ സ്ഥലത്തെത്തി തീകെടുത്തിയതിനാല്‍ വലിയ അപകടങ്ങളൊന്നും സംഭവിച്ചില്ല.
Next Story