ARREST | മണിപ്പാലില്‍ ബസ് ജീവനക്കാര്‍ സ്റ്റീല്‍ വടി കൊണ്ട് സംഘട്ടനം നടത്തുന്ന ദൃശ്യം വൈറല്‍; രണ്ട് കണ്ടക്ടര്‍മാര്‍ അറസ്റ്റില്‍

ഉഡുപ്പി: മണിപ്പാലില്‍ രണ്ട് ബസ് ജീവനക്കാര്‍ സ്റ്റീല്‍ വടികളുമായി സംഘട്ടനം നടത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സംഭവത്തില്‍ കേസെടുത്ത പൊലീസ് സംഘട്ടനത്തിലുള്‍പ്പെട്ട രണ്ട് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ബസ് കണ്ടക്ടര്‍മാരായ അല്‍ഫാസ്, വിജയകുമാര്‍ എന്നിവരെയാണ് മണിപ്പാല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം മണിപ്പാല്‍ ബസ് സ്റ്റോപ്പിലാണ് സംഭവം. ബസ് ജീവനക്കാര്‍ സംഘട്ടനത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മണിപ്പാലിനും മംഗളൂരുവിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ആനന്ദ് ട്രാവല്‍സിന്റെയും ഡീസന്റ് ട്രാവല്‍സിന്റെയും ബസ് ജീവനക്കാര്‍ സ്റ്റീല്‍ വടികളുമായി ഏറ്റുമുട്ടുന്ന വിഡിയോയാണ് പ്രചരിച്ചത്.

ജീവനക്കാര്‍ പരസ്പരം കടിക്കാന്‍ പോലും ശ്രമിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. റൂട്ടിലെ ബസ് സമയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തര്‍ക്കത്തിന് കാരണം എന്നാണ് അറിയുന്നത്.

Related Articles
Next Story
Share it