സുള്ള്യയില്‍ അമ്മയും മകനും എലിവിഷം കഴിച്ചു; മകന്‍ മരിച്ചു

സംഭവം നടന്നത് കോളജ് ലക്ചററായ ഭാര്യ സ്വന്തം വീട്ടില്‍ പോയ സമയത്ത്

സുള്ള്യ: നല്‍കുരു ഗ്രാമത്തിലെ നടുഗല്ലുവില്‍ അമ്മയും മകനും എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. മകന്‍ മരിച്ചു. അമ്മ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നു. നാലകുരു ദേരപ്പജ്ജനമനെയിലെ കുശാലപ്പ ഗൗഡയുടെ മകന്‍ നിതിന്‍ (32) ആണ് മരിച്ചത്. അമ്മ സുലോചന ഗുരുതരാവസ്ഥയില്‍ ആസ്പത്രിയിലാണ്. മൂന്ന് ദിവസം മുമ്പാണ് ഇരുവരും വിഷം കഴിച്ചത്.

ഐ.ടി.ഐ ബിരുദധാരിയായ നിതിന്‍ തന്റെ കുടുംബ ഭൂമിയില്‍ കൃഷിയിലേര്‍പ്പെട്ടിരുന്നു. ഒരു വര്‍ഷം മുമ്പ് നിതിന്‍ ദീക്ഷ എന്ന യുവതിയെ വിവാഹം കഴിച്ചു. ദീക്ഷ ഒരു കോളജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തുവരികയാണ്. ദീക്ഷ കഴിഞ്ഞദിവസം സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഈ സമയത്താണ് സുലോചനയും നിതിനും വിഷം കഴിച്ചത്. വിഷം കഴിക്കാനുള്ള കാരണം വ്യക്തമല്ല.


Related Articles
Next Story
Share it