സുഹാസ് ഷെട്ടി വധം; ബസുകള്‍ക്ക് നേരെ വ്യാപക കല്ലേറ്; കേരള-കര്‍ണ്ണാടക ട്രാന്‍സ് പോര്‍ട്ട് ബസുകള്‍ ഓട്ടം നിര്‍ത്തി
മംഗളൂരു ഭാഗത്ത് പരക്കെ അക്രമം

തലപ്പാടി: മംഗളൂരു ബജ് പെയില്‍ വി.എച്ച്.പി പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ബസുകള്‍ക്ക് നേരെ വ്യാപക കല്ലേറ്. വെള്ളിയാഴ്ച രാവിലെ 8.30 മണിയോടെ ബീരി, തൊക്കോട്, പമ്പ് വെല്‍, കെ.സി റോഡ് എന്നിവിടങ്ങളിലാണ് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്.
ഇതേ തുടര്‍ന്ന് കാസര്‍കോട്ട് നിന്ന് മംഗളൂരുവിലേക്കും തിരിച്ചുമുള്ള കേരള-കര്‍ണ്ണാടക ട്രാന്‍സ് പോര്‍ട്ട് ബസുകള്‍ ഓട്ടം നിര്‍ത്തിവെച്ചു. മംഗളൂരു ഭാഗത്ത് പരക്കെ അക്രമം നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കാസര്‍കോട് അതിര്‍ത്തിയിലും പൊലീസ് നിരീക്ഷണവും സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ നഗരത്തിലെ ഒരു സ്വകാര്യ ബസ് കല്ലെറിഞ്ഞ് തകര്‍ത്തു. മംഗളൂരുവിലെ യൂണിവേഴ്സിറ്റി കോളേജിന് സമീപം സഞ്ചരിക്കുകയായിരുന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്. ഇതോടെ നഗരത്തിലെ സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു.