കര്‍ണാടകയില്‍ നിന്ന് അയ്യപ്പ ഭക്തരുമായി വരുന്ന വാഹനങ്ങള്‍ക്ക് നികുതിയില്‍ ഇളവ് നല്‍കണമെന്ന് സ്റ്റേറ്റ് ട്രാവല്‍ ഓണേഴ്‌സ് അസോസിയേഷന്‍

ഇക്കാര്യം ഉന്നയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനും സംഘടന കത്തയച്ചു

ബെംഗളൂരു: ശബരിമല തീര്‍ത്ഥാടനത്തിനായി കര്‍ണാടകയില്‍ നിന്ന് അയ്യപ്പ ഭക്തരുമായി കേരളത്തിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് നികുതിയില്‍ ഇളവ് നല്‍കണമെന്ന് കര്‍ണാടക സ്റ്റേറ്റ് ട്രാവല്‍ ഓണേഴ്‌സ് അസോസിയേഷന്‍. ഇക്കാര്യം ഉന്നയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനും സംഘടന കത്തയച്ചു. മണ്ഡല-മകരവിളക്ക് കാലയളവില്‍ പ്രത്യേക ടാക്‌സ് ഇളവ് നല്‍കണമെന്നാണ് അസോസിയേഷന്റെ ആവശ്യം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ടാക്‌സ് ഇളവ് നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ദസറ കാലത്ത് കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് മൈസൂരുവില്‍ ഇളവ് നല്‍കിയ കാര്യവും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇടപെടണമെന്ന് കര്‍ണാടക ഗതാഗത മന്ത്രിയോടും സ്റ്റേറ്റ് ട്രാവല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ദസറകാലത്ത് മൈസൂരുവിലേക്ക് കേരളത്തില്‍ നിന്നും വരുന്ന ടാക്‌സി വാഹനങ്ങള്‍ക്ക് ഇളവ് നല്‍കിയതിന് സമാനമായ മാതൃക കേരളവും നടപ്പാക്കണമെന്നാണ് ആവശ്യം.

Related Articles
Next Story
Share it