Begin typing your search above and press return to search.
ACCIDENTAL DEATH | അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ

ബ്രഹ്‌മവാര്‍: അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ബ്രഹ്‌മാവറിലെ മഹേഷ് ഹോസ്പിറ്റല്‍ ജംഗ്ഷനിലാണ് അപകടം നടന്നത്. വംശി ജി ഷെട്ടി എന്ന വിദ്യാര്‍ഥിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് കുട്ടിയെ അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ മഹേഷ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ ആശുപത്രിക്ക് സമീപം ജനക്കൂട്ടം തടിച്ചുകൂടി. മഹേഷ് ഹോസ്പിറ്റല്‍ ജംഗ്ഷന്‍ അപകടങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണെന്നും നിരവധി അപകടങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ജംഗ്ഷനില്‍ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ശാശ്വത പരിഹാരം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Next Story