പുത്തൂരില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ 3 പേര്‍ക്ക് ഗുരുതരം; അപകടം നടന്നത് ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ
ആന്‍ഡേപുണിയിലെ ഈശ്വര്‍ ഭട്ടും മകളും ചെറുമകളുമാണ് അപകടത്തില്‍പ്പെട്ടത്

പുത്തൂര്‍: കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ക്ക് ഗുരുതരം. ചൊവ്വാഴ്ച രാവിലെ മുറയ്ക്ക് സമീപമാണ് അപകടം നടന്നത്. ആന്‍ഡേപുണിയിലെ ഈശ്വര്‍ ഭട്ട് എന്നയാളുടെ വീട്ടില്‍ നടക്കുന്ന ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് കാറില്‍ ഉണ്ടായിരുന്നത്.
ചടങ്ങില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍ നിന്ന് പുത്തൂരിലേക്ക് വരികയായിരുന്ന മകള്‍ അപൂര്‍വയും ചെറുമകളും ഇവരെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്ന ഈശ്വര്‍ ഭട്ടുമാണ് അപകടത്തില്‍പ്പെട്ടത്. പുത്തൂര്‍ പട്ടണത്തില്‍ നിന്ന് ഈശ്വര്‍ ഭട്ട് തന്റെ കാറില്‍ രണ്ടുപേരേയും വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ മുറ ജംഗ്ഷന് സമീപം പിന്നില്‍ നിന്ന് ഒരു സ്വകാര്യ ബസ് കാറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇടിയുടെ ആഘാതത്തില്‍ വാഹനം തലകീഴായി മറിഞ്ഞു.
പരിക്കേറ്റവരെ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. തകര്‍ന്ന കാറില്‍ നിന്ന് പരിക്കേറ്റവരെ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. കാറിന്റെ വാതില്‍ ഇരുമ്പ് വടി ഉപയോഗിച്ച് തകര്‍ത്താണ് പരിക്കേറ്റവരെ പുറത്തെത്തിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വിവരമറിഞ്ഞ് പുത്തൂര്‍ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.