ബിജെപി നേതാവ് അരുണ്‍ കുമാര്‍ പുത്തിലയ്‌ക്കെതിരെ നാടുകടത്തല്‍ നോട്ടീസ്

ദക്ഷിണ കന്നഡ ജില്ലയില്‍ അടുത്തിടെയുണ്ടായ അസ്വസ്ഥമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുത്തിലയെ ജില്ലയില്‍ നിന്ന് നാടുകടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.

പുത്തൂര്‍: ബിജെപി നേതാവും പുത്തില പരിവാര നേതാവുമായ അരുണ്‍ കുമാര്‍ പുത്തിലയ്ക്കെതിരെ നാടുകടത്തല്‍ നടപടികള്‍ ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ 6 ന് ഹിയറിംഗിന് ഹാജരാകാന്‍ അദ്ദേഹത്തിന് നോട്ടീസ് നല്‍കിക്കഴിഞ്ഞു.

ദക്ഷിണ കന്നഡ ജില്ലയില്‍ അടുത്തിടെയുണ്ടായ അസ്വസ്ഥമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അരുണ്‍ കുമാര്‍ പുത്തിലയെ ജില്ലയില്‍ നിന്ന് നാടുകടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. കര്‍ണാടക പൊലീസ് ആക്ടിലെ സെക്ഷന്‍ 55 പ്രകാരം, കലബുറഗി ജില്ലയിലെ ഷഹാബാദ് പൊലീസ് സ്റ്റേഷന്‍ അധികാരപരിധിയിലേക്ക് അദ്ദേഹത്തെ നാടുകടത്താന്‍ ആണ് ഉത്തരവില്‍ പറയുന്നത്. ഈ വിഷയത്തില്‍ ജൂണ്‍ 6 ന് വാദം കേള്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പുത്തൂര്‍ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്. ഹിയറിംഗില്‍ പുത്തില ഹാജരായില്ലെങ്കില്‍ ഏകപക്ഷീയമായ തീരുമാനമെടുക്കുമെന്ന മുന്നറിയിപ്പും നോട്ടീസില്‍ നല്‍കുന്നു.

Related Articles
Next Story
Share it