വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

ബെല്‍ത്തങ്ങാടിയിലെ 15കാരിയായ ഹര്‍ഷിത ആണ് മരിച്ചത്

പുത്തൂര്‍ : വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ബെല്‍ത്തങ്ങാടി താലൂക്കിലെ ഇലന്തില പാറഡ്കയില്‍ താമസിക്കുന്ന ശ്രീധര്‍ കുംബാറിന്റെ മകള്‍ ഹര്‍ഷിത (15) ആണ് മരിച്ചത്. ഉപ്പിനങ്ങാടിയിലെ ഒരു ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഹര്‍ഷിത തലവേദനയുണ്ടെന്ന് പറഞ്ഞ് നവംബര്‍ 4 ന് സ്‌കൂളില്‍ പോകാതെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു.

പിന്നീട് കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയില്‍ കണ്ട പെണ്‍കുട്ടിയെ മാതാവ് ഉടന്‍ തന്നെ പുത്തൂരിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ നില ഗുരുതരമായതിനെ തുടര്‍ന്ന് അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും ചികിത്സയ്ക്കിടെ ബുധനാഴ്ച മരണം സംഭവിച്ചു.

ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനില്‍ പിതാവ് ശ്രീധര്‍ കുംബാര്‍ നല്‍കിയ പരാതിയില്‍ കടബയില്‍ നിന്നുള്ള രാജേഷ് എന്നയാള്‍ ഫോണിലൂടെ ഹര്‍ഷിതയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്ന് പറഞ്ഞിരുന്നു. പീഡനമാകാം അവളെ മരണത്തിലേക്ക് തള്ളിവിടാന്‍ കാരണമെന്നും കുടുംബം സംശയിക്കുന്നു. പിതാവിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it