പെര്‍മുഡെയില്‍ വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

അപകടം സംഭവിച്ചത് മംഗലാപുരത്ത് നിന്ന് ഈസ്റ്റര്‍ സാധനങ്ങള്‍ വാങ്ങിയ ശേഷം സുഹൃത്തുക്കളോടൊപ്പം മടങ്ങുന്നതിനിടെ

മംഗളൂരു: പെര്‍മുഡെയില്‍ വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കെഞ്ചറിന് സമീപമുണ്ടായ അപകടത്തില്‍ പെര്‍മുഡെയില്‍ നിന്നുള്ള 27 കാരനായ ജോഷ് വ പിന്റോ ആണ് മരിച്ചത്.

മംഗലാപുരത്ത് നിന്ന് ഈസ്റ്റര്‍ സാധനങ്ങള്‍ വാങ്ങിയ ശേഷം സുഹൃത്തുക്കളോടൊപ്പം മടങ്ങുന്നതിനിടെയാണ് അപകടം. റോഡിലെ കുഴിയില്‍ ഇടിച്ചതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് വളവിലേക്ക് തലകീഴായി മറിയുകയായിരുന്നു.

ഐ.സി.വൈ.എം ബാജ് പെ യൂണിറ്റിലെ സജീവ അംഗമായിരുന്നു ജോഷ് വ. സമൂഹത്തിന് വേണ്ടി ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനത്തിലൂടെ അറിയപ്പെടുന്ന ആളായിരുന്നു. സത് പ്രവര്‍ത്തികളിലൂടെ ഇടവകക്കാര്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു. അതുകൊണ്ടുതന്നെ ജോഷ് വയുടെ അകാല വേര്‍പാടിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും.

ജോഷ് വയുടെ ശവസംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ബാജ് പെയിലെ സെന്റ് ജോസഫ്സ് പള്ളിയില്‍ നടക്കും.

Related Articles
Next Story
Share it