സിനിമയെ വെല്ലുന്ന കഥ; ഭാര്യയുടെ രഹസ്യ വിവാഹം കണ്ടെത്തി; വിവാഹമോചനം നേടി ടെക്കി യുവാവ്
ഭാര്യ മറച്ചുവച്ചിരിക്കുന്ന രഹസ്യങ്ങള്‍ കണ്ടെത്താന്‍ യുവാവ് സ്വീകരിച്ചത് വേറിട്ട മാര്‍ഗം

ബെംഗളൂരു: ഭാര്യയുടെ രഹസ്യ വിവാഹം കണ്ടെത്തി കോടതിയില്‍ നിന്ന് വിവാഹമോചനം നേടിയ ടെക്കി യുവാവിന്റെ മനോധൈര്യത്തെ പ്രശംസിച്ച് ഇന്റര്‍നെറ്റ് ലോകം. മംഗളൂരുവില്‍ ജനിച്ചുവളര്‍ന്ന സോഫ് റ്റ് വെയര്‍ എഞ്ചിനീയറായ യുവാവ് ഭാര്യയുടെ അസാധാരണമായ പ്രവര്‍ത്തിയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രഹസ്യ വിവാഹത്തിന്റെ ചുരുള്‍ അഴിഞ്ഞത്.
ഐടി മേഖലയിലെ ജോലിയുമായി ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ യുവാവ് അതേ മേഖലയില്‍ ജോലി ചെയ്യുന്ന യുവതിയെ ആണ് വിവാഹം ചെയ്തത്. വിവാഹത്തിന്റെ ആദ്യദിനങ്ങളില്‍ യുവാവിന് പൊരുത്തക്കേടുകളൊന്നും തോന്നിയില്ല.
കുറച്ചുനാളുകള്‍ക്ക് ശേഷം യുവാവിന് ഭാര്യയിലെ പെരുമാറ്റം സംശയിത്തിന് ഇടനല്‍കി. ഭാര്യ തന്നെ അവഗണിക്കുന്നതുപോലെ യുവാവിന് തോന്നി. ഇതോടെ ഭാര്യ തന്നില്‍ നിന്നും എന്തോ ഒളിപ്പിക്കുന്നതുപോലെ സംശയം തോന്നിയ യുവാവ് ഭാര്യയെ രഹസ്യമായി നിരീക്ഷിക്കാന്‍ തുടങ്ങി. ഭാര്യ മറച്ചുവച്ചിരിക്കുന്ന രഹസ്യങ്ങള്‍ കണ്ടെത്താന്‍ സൂക്ഷ്മമായ പദ്ധതി ആവിഷ്‌കരിച്ചു. ഒരു തെറ്റായ ഐഡന്റിറ്റി സ്വീകരിച്ച്, ജോലി സംബന്ധമായ സഹകരണത്തിന്റെ മറവില്‍ യുവതിയുമായി ഒരു പ്രൊഫഷണല്‍ സൂം മീറ്റിംഗ് സ്ഥാപിച്ചു. സംഭാഷണത്തിനിടയില്‍, യുവതി തന്റെ മുന്‍ വിവാഹത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു.
ഇതാണ് യുവാവിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ഭാര്യയുടെ കഥകേട്ട് സ്തബ്ധനായെങ്കിലും ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകാന്‍ അദ്ദേഹം തീരുമാനിച്ചു. ഭാര്യ തന്നെ വഞ്ചിച്ചതിന്റെ എല്ലാ തെളിവുകളും സമാഹരിച്ച യുവാവ് കോടതിയെ സമീപിച്ചു. വസ്തുതകള്‍ പരിശോധിച്ച കോടതി ഭാര്യയുടെ തെറ്റുകള്‍ കണ്ടെത്തി യുവാവിന് വിവാഹമോചനം അനുവദിച്ചു.
ഈ അസാധാരണ സംഭവം വഞ്ചിക്കപ്പെട്ട യുവാവിന്റെ കഥ പുറംലോകത്തെ അറിയിക്കുക മാത്രമല്ല, ആധുനിക വിവാഹ ബന്ധങ്ങളിലുള്ള വിശ്വാസത്തെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. സംഭവം വാര്‍ത്തയായതോടെ നിരവധി പേരാണ് യുവാവിന് പിന്തുണയുമായി രംഗത്തുവന്നത്. സത്യം പുറത്തുകൊണ്ടുവരാന്‍ യുവാവ് കാണിച്ച് ധൈര്യത്തേയും മാര്‍ഗത്തേയും അഭിനന്ദിക്കുകയും ചെയ്തു.