പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാണ്ടിലുള്ള പ്രതി മംഗളൂരു ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാണ്ടിലുള്ള പ്രതിയെ മംഗളൂരു ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂടുബിദ്രിയിലെ പ്രകാശ് ഗോപാല്‍ മൂല്യ (51) യാണ് മരിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് പ്രകാശിനെ ജയിലിനുള്ളിലെ ടോയ്‌ലറ്റിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജയില്‍ ജീവനക്കാര്‍ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കൂലിത്തൊഴിലാളിയായ പ്രകാശ് ഗോപാല്‍ മൂല്യ നാട്ടിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലാവുകയായിരുന്നു. കോടതി ഇയാളെ റിമാണ്ട് ചെയ്തതോടെ മംഗളൂരുവിലെ ജയിലിലേക്ക് മാറ്റുകയായിരുന്നു. പ്രകാശ് മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ ഉപദ്രവിച്ചിരുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

മാര്‍ച്ച്11 ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടശേഷം, പോക്സോ കേസില്‍ ജാമ്യം ലഭിക്കില്ലെന്നും ആരും തന്നെ മോചിപ്പിക്കാന്‍ വരില്ലെന്നും വിശ്വസിച്ചിരുന്ന ഇയാള്‍ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ജയിലിലെ സഹതടവുകാര്‍ പറയുന്നു.

Related Articles
Next Story
Share it