മംഗളൂരുവില്‍ ബെജായിലെ സര്‍ക്യൂട്ട് ഹൗസിന് സമീപം മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു
ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

മംഗളൂരു: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ബെജായ് റോഡിലെ സര്‍ക്യൂട്ട് ഹൗസിന് സമീപം മണ്ണിടിച്ചില്‍. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ബുധനാഴ്ച രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ മണ്ണിടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ താല്‍ക്കാലികമായി ഗതാഗതം വണ്‍വേ സംവിധാനത്തിലേക്ക് തിരിച്ചുവിട്ടു.
ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ട്രാഫിക് പൊലീസും സ്ഥലത്തെത്തി മണ്ണ് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതു വഴി യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും അധികൃതര്‍ പറഞ്ഞു.
Next Story