സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മംഗളൂരുവില്‍ ബന്ദിന് ആഹ്വാനം ചെയ്ത സംഭവം; ശരണ്‍ പമ്പ് വെല്‍ അറസ്റ്റില്‍

സ്റ്റേഷന് പുറത്ത് വലതുപക്ഷ പ്രവര്‍ത്തകരുടെ പ്രതിഷേധം

മംഗളൂരു: സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മംഗളൂരുവില്‍ ബന്ദിന് ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ട്, വിശ്വഹിന്ദു പരിഷത്ത് നേതാവ് ശരണ്‍ പമ്പ് വെല്ലിനെ കദ്രി പൊലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റ് വാര്‍ത്ത പരന്നയുടനെ വിവിധ വലതുപക്ഷ സംഘടനകളിലെ പ്രവര്‍ത്തകര്‍ കദ്രി പൊലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടി. പൊലീസ് നടപടിയെ പ്രവര്‍ത്തകര്‍ അപലപിച്ചു. ഡിസിപി രവിശങ്കര്‍ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുകയും നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ചെയ്തു. ശരണ്‍ പമ്പ് വെല്ലിനെ പിന്നീട് പൊലീസ് വൈദ്യപരിശോധനയ്ക്കായി വെന്‍ലോക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.


അതിനുശേഷം മംഗളൂരുവിലെ ബോണ്ടേലിലുള്ള മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി. പ്രാഥമിക വാദം കേട്ട ശേഷം മജിസ്‌ട്രേറ്റ് ജാമ്യം അനുവദിക്കുകയും നടപടികള്‍ ബുധനാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു.

Related Articles
Next Story
Share it