തലപ്പാടിയില്‍ നിന്ന് തോക്കും തിരകളുമായി പിടിയിലായ സംഘത്തില്‍പ്പെട്ട ഒരാള്‍ കൂടി അറസ്റ്റില്‍

മംഗളൂരു: തലപ്പാടിയില്‍ തോക്കും തിരകളുമായി പിടിയിലായ സംഘത്തില്‍പ്പെട്ട ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരത്തെ അബ്ദുള്‍ ഫൈസലിനെ (26)യാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയുകയായിരുന്ന അബ്ദുള്‍ ഫൈസലിനെ മഞ്ചേശ്വരം പൊലീസിന്റെ സഹായത്തോടെയാണ് ഉള്ളാള്‍ പൊലീസ് പിടികൂടിയത്.

ഇയാളില്‍ നിന്ന് രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന പിസ്റ്റള്‍, തിരകള്‍ എന്നിവ പിടിച്ചെടുത്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ അബ്ദുള്‍ ഫൈസലിനെതിരെ രണ്ട് കേസുകള്‍ നിലവിലുണ്ട്. നേരത്തെ തലപ്പാടിയില്‍ നിന്ന് മഞ്ചേശ്വരം കടമ്പാറിലെ മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് സാലി എന്നിവരെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

രണ്ട് ബുള്ളറ്റുകള്‍, രണ്ട് മൊബൈല്‍ഫോണുകള്‍ എന്നിവയും ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് അബ്ദുള്‍ ഫൈസലിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

Related Articles
Next Story
Share it