ARREST | 19 കന്നുകാലികളെ അനധികൃതമായി കടത്തിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍

മംഗളൂരു: മൂഡുബിദ്രിയില്‍ നിന്ന് സുരല്‍പാടി വഴി കൈക്കമ്പയിലേക്ക് 19 കന്നുകാലികളെ അനധികൃതമായി കടത്തിയ കേസില്‍ നാല് പേരെ ബജ് പെ പൊലീസ് അറസ്റ്റ് ചെയ്തു.
മംഗളൂരു താക്കുരു ഗ്രാമത്തിലെ അറഫാത്ത് അലി (36), മൂഡുബിദ്രി പ്രാന്ത്യയിലെ മുഹമ്മദ് അഫ്രീദ് (27), അബ്ദുള്‍ നസീര്‍ (31), ബെല്‍ത്തങ്ങാടി പേരന്തടുക്ക കാശിപട്ടണത്തെ ഫരീസ് സല്‍ദാന എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബജ് പെ ഇന്‍സ്‌പെക്ടര്‍ സന്ദീപ്, പി.എസ്.ഐ രേവന്‍ സിദ്ധപ്പ, കാവൂര്‍ പി.എസ്.ഐ മല്ലികാര്‍ജുന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Next Story