മംഗളൂരുവിലെ അപ്പാര്‍ട്ട് മെന്റില്‍ തീപിടിത്തം; ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു; ആളപായമില്ല
ഹീറ്ററിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു

മംഗളൂരു: നഗരത്തിലെ റാവു ആന്‍ഡ് റാവു സര്‍ക്കിളിനടുത്തുള്ള അപ്പാര്‍ട്ട് മെന്റില്‍ തീപിടുത്തം. രണ്ടാം നിലയിലെ ഒരു ഫ് ളാറ്റില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിഞ്ഞ് പാണ്ഡേശ്വര്‍ ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ അണച്ചു.
തീപിടുത്തത്തില്‍ ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു. 75000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫ് ളാറ്റില്‍ വിദ്യാര്‍ത്ഥികളായിരുന്നു താമസിച്ചിരുന്നത്. ഹീറ്ററിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
Next Story