കൈകമ്പയ്ക്ക് സമീപം ഓടുന്നതിനിടെ കാര്‍ കത്തിനശിച്ചു; യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
കാറിന്റെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങിയതിനാലാണ് വലിയ ദുരന്തങ്ങളൊന്നും സംഭവിക്കാതിരുന്നത്.

മംഗളൂരു: കൈകമ്പയ്ക്ക് സമീപം ഓടുന്നതിനിടെ കാര്‍ കത്തിനശിച്ചു. എന്നാല്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച നഗരത്തിലെ ബികര്‍ണകട്ടെ ഹൈവേയിലാണ് സംഭവം. തീപിടുത്തത്തില്‍ കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.
കാറിന്റെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങിയതിനാലാണ് വലിയ ദുരന്തങ്ങളൊന്നും സംഭവിക്കാതിരുന്നത്. യാത്രക്കാരെല്ലാം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
തുടര്‍ച്ചയായി പെയ്യുന്ന മഴ ഉണ്ടായിരുന്നിട്ടും, തീ അതിവേഗം പടരുകയും വാഹനം മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു.
Next Story