മംഗളൂരുവില്‍ അപ്പാര്‍ട്ടുമെന്റിന്റെ അഞ്ചാംനിലയില്‍ നിന്ന് വീണ് 13 കാരന് ദാരുണാന്ത്യം

മംഗളൂരു: മംഗളൂരുവില്‍ അപ്പാര്‍ട്ടുമെന്ററിന്റെ അഞ്ചാംനിലയില്‍ നിന്ന് വീണ് 13 കാരന് ദാരുണാന്ത്യം. മേരി ഹില്‍ പ്രദേശത്തെ ഒരു അപ്പാര്‍ട്ടുമെന്റില്‍ കഴിഞ്ഞദിവസമാണ് സംഭവം. സുദേഷ് ഭണ്ഡാരിയുടെ മകന്‍ സമര്‍ജിത് ഭണ്ഡാരിയാണ് മരിച്ചത്.

മംഗളൂരുവിലെ സ്വകാര്യ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അഞ്ചാംനിലയിലെ മുറിയില്‍ ജനാലയ്ക്കരികില്‍ നിന്നും കളിക്കുമ്പോഴാണ് സമര്‍ജിത് താഴെ വീണതെന്ന് ബന്ധുക്കള്‍ പറയുന്നു. വീഴ്ചയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റിരുന്നു.

ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാവൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it