കടബയില്‍ കാറും മിനി ടെമ്പോയും കൂട്ടിയിടിച്ച് വാഹനം തലകീഴായി മറിഞ്ഞു
വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

കഡബ: കുഡ് മാരു-അലങ്കാരു റോഡില്‍ ശാന്തിമോഗരുവിന് സമീപം കാറും മിനി ടെമ്പോയും കൂട്ടിയിടിച്ചു. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുഡ് മാരുവിലേക്ക് പോകുകയായിരുന്ന കാറും ആലങ്കാരുവിലേക്ക് വില്‍പ്പനയ്ക്കായി ബേക്കറി ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന മിനി ടെമ്പോയുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ടെമ്പോ തലകീഴായി മറിഞ്ഞു. എന്നാല്‍ വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
Next Story