രണ്ട് മക്കളുടെ അമ്മയായ യുവതിയും ആണ്‍സുഹൃത്തും കിണറ്റില്‍ ചാടി ജീവനൊടുക്കി
ബഡഗുമിജാരുവിലെ നമിഷ ഷെട്ടി, ആണ്‍സുഹൃത്ത് ബാഗല്‍കോട്ട് സ്വദേശിയും ഡ്രൈവറുമായ പ്രശാന്ത് എന്നിവരാണ് മരിച്ചത്.

മംഗളൂരു: തെങ്കമിജാരു ഗ്രാമപഞ്ചായത്ത് പരിധിയിലെ ബഡഗു മിജാരില്‍ രണ്ട് മക്കളുടെ അമ്മയായ യുവതിയും ആണ്‍സുഹൃത്തും കിണറ്റില്‍ ചാടി ജീവനൊടുക്കി. ബഡഗുമിജാരുവിലെ നമിഷ ഷെട്ടി (29), ആണ്‍സുഹൃത്ത് ബാഗല്‍കോട്ട് സ്വദേശിയും ഡ്രൈവറുമായ പ്രശാന്ത് എന്നിവരാണ് മരിച്ചത്.
നമിഷ വിവാഹിതയും രണ്ട് ആണ്‍മക്കളുടെ അമ്മയുമാണ്. ഭര്‍ത്താവ് സതീഷ് പൂനെയില്‍ ജോലി ചെയ്യുന്നു. പ്രശാന്തും വിവാഹിതനാണ്. ബുധനാഴ്ച വൈകിട്ടാണ് ഇരുവരും ബഡഗുമിജാരിലെ മരമില്ലിന് സമീപത്തുള്ള കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് രണ്ടുപേരും പരിചയപ്പെട്ടത്. പിന്നീട് ഇവര്‍ പ്രണയത്തിലാവുകയായിരുന്നു.
അഗ്നിശമനസേനയെത്തിയാണ് മൃതദേഹങ്ങള്‍ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. നമിഷയുടെ പിതാവും പ്രശാന്തിന്റെ സഹോദരനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂഡുബിദ്രി പൊലീസ് കേസെടുത്തു.
Next Story