സുഹാസ് ഷെട്ടി വധം; സംഘര്‍ഷാവസ്ഥ തുടരുന്നു; മത്സ്യവാഹനവും ബസും തകര്‍ത്തു
കാര്‍ക്കള പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാര്‍ക്കള: മംഗളൂരുവിലെ സുഹാസ് ഷെട്ടി വധത്തെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ തുടരുന്നു. കാര്‍ക്കള താലൂക്കില്‍ മത്സ്യം കയറ്റി പോകുകയായിരുന്ന ലോറിയും സ്വകാര്യബസും തകര്‍ത്തു. മാല്‍പെയില്‍ നിന്ന് മീന്‍ കയറ്റി തമിഴ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന തമിഴ് നാട് രജിസ്‌ട്രേഷനുള്ള ലോറിയുടെ മുന്‍വശത്തെ ഗ്ലാസില്‍ മുഖംമൂടി ധരിച്ച രണ്ട് പേര്‍ കല്ലെറിയുകയായിരുന്നു.
കെമാരു പര്‍പാലെയ്ക്ക് സമീപമാണ് സംഭവം. 1500 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാര്‍ക്കളയില്‍ നിന്ന് ബെല്‍മാനിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് നേരെയും ബൈക്കിലെത്തിയ രണ്ടുപേര്‍ കല്ലെറിഞ്ഞു. ബസിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു. 45,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാര്‍ക്കള പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Next Story