കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു

അപകടം നടന്നത് മരിച്ച ശ്വേതയുടെ വിവാഹ നിശ്ചയം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ

മംഗളൂരു: കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ബാഗല്‍കോട്ട കുളഗേരി ക്രോസിലെ സൂരപ്പ ഷെട്ടി(55), ഭാര്യ ശശികല(48), മക്കളായ സന്ദീപ്(26), ശ്വേത(28), സൂരപ്പ ഷെട്ടിയുടെ സഹോദരന്റെ മകള്‍ അഞ്ജലി(28) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെ വിജയപുര ദേശീയപാതയില്‍ ഹുബ്ബള്ളിയിലാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ ലോറിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. സാഗറിലുള്ള കുടുംബവീട്ടില്‍ നിന്ന് ബോഗല്‍കോട്ടയിലേക്ക് മടങ്ങുമ്പോഴാണ് കുടുംബം അപകടത്തില്‍ പെട്ടത്. ശ്വേതയുടെ വിവാഹനിശ്ചയം കഴിഞ്ഞ ഞായറാഴ്ച സാഗറിലെ കുടുംബവീട്ടില്‍ വച്ച് നടന്നിരുന്നു. ഈ ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം.

Related Articles
Next Story
Share it