ധര്‍മ്മസ്ഥല കേസ്: പരാതിക്കാരന്‍ ചിന്നയ്യയുടെ മൊഴി രേഖപ്പെടുത്താന്‍ സെപ്റ്റംബര്‍ 27 വരെ സമയം നല്‍കി കോടതി

നിലവില്‍ ശിവമൊഗ്ഗ ജയിലില്‍ കഴിയുന്ന ചിന്നയ്യയുടെ മൊഴി രേഖപ്പെടുത്തല്‍ വ്യാഴാഴ്ചയാണ് പുനരാരംഭിച്ചത്

ബെല്‍ത്തങ്ങാടി: ധര്‍മ്മസ്ഥല കേസുമായി ബന്ധപ്പെട്ട് പരാതിക്കാരനായ ചിന്നയ്യക്ക് സെപ്റ്റംബര്‍ 27 വരെ സമയം നല്‍കി കോടതി. വ്യാഴാഴ്ച അദ്ദേഹം ബെല്‍ത്തങ്ങാടി മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കാനെത്തിയിരുന്നു. മജിസ്‌ട്രേറ്റിന് മുമ്പാകെ നേരത്തെ നല്‍കിയ തെറ്റായ മൊഴിയുടെ പേരില്‍ കള്ളസാക്ഷ്യം ചുമത്തി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) 45 കാരനായ ചിന്നയ്യയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ചിന്നയ്യയുടെ അഭ്യര്‍ത്ഥനപ്രകാരം, പുതിയ മൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റ് അദ്ദേഹത്തിന് അനുമതി നല്‍കുകയായിരുന്നു. ഇതനുസരിച്ച് ചൊവ്വാഴ്ച ബെല്‍ത്തങ്ങാടിയിലെ അഡീഷണല്‍ സിവില്‍ ജഡ്ജിയും ജെഎംഎഫ്സിയും അദ്ദേഹത്തിന്റെ മൊഴിയുടെ ഒരു ഭാഗം രേഖപ്പെടുത്തി.

നിലവില്‍ ശിവമൊഗ്ഗ ജയിലില്‍ കഴിയുന്ന ചിന്നയ്യയുടെ മൊഴി രേഖപ്പെടുത്തല്‍ വ്യാഴാഴ്ചയാണ് പുനരാരംഭിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ മജിസ്‌ട്രേറ്റ് ക്യാമറയില്‍ മൊഴി രേഖപ്പെടുത്താന്‍ തുടങ്ങി. ഉച്ചഭക്ഷണത്തിന് ഇടവേള എടുത്ത ശേഷം, ഉച്ചയ്ക്ക് 3 മണിക്ക് റെക്കോര്‍ഡിംഗ് പുനരാരംഭിച്ചു, വൈകുന്നേരം 5.30 വരെ നീണ്ടു. തുടര്‍ന്ന് മൊഴി രേഖപ്പെടുത്തല്‍ തുടരാന്‍ മജിസ്‌ട്രേറ്റ് കേസ് സെപ്റ്റംബര്‍ 27 ലേക്ക് മാറ്റി.

Related Articles
Next Story
Share it