Begin typing your search above and press return to search.
ദളിതര്‍ മുടി വെട്ടാനെത്തി; കര്‍ണാടകയില്‍ മുഴുവന്‍ ബാര്‍ബര്‍ ഷോപ്പുകളും അടച്ച് വിവേചനം
കടകള്‍ അടച്ചിട്ടതോടെ ഗ്രാമത്തിലെ ദളിതര്‍ക്ക് കിലോ മീറ്ററുകള്‍ താണ്ടി കൊപ്പാല്‍ ടൗണിലെത്തണം

പ്രതീകാത്മക ചിത്രം
ബംഗളൂരു; ദളിതര്‍ മുടി വെട്ടാനെത്തിയതിനാല്‍ മുഴുവന്‍ ബാര്‍ബര്‍ ഷോപ്പുകളും അടച്ച് വിവേചനം. കര്‍ണാടകയിലെ മുദ്ദബള്ളി ഗ്രാമത്തിലാണ് സംഭവം. ദളിതരുടെ മുടി വെട്ടിനല്‍കുന്നില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് രംഗത്തെത്തി. വിവേചനം തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ ബാര്‍ബര്‍ ഷോപ്പ് ഉടമകളെ ബോധവല്‍കരിച്ചു. ഉടമകള്‍ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും മുഴുവന്‍ കടകളും അടച്ചിടുകയായിരുന്നു. ദളിതര്‍ അല്ലാത്തവരുടെ മുടി മുറിക്കാന്‍ വീടുകളിലേക്കാണ് പോകുന്നത്. കടകള്‍ അടച്ചിട്ടതോടെ ഗ്രാമത്തിലെ ദളിതര്‍ക്ക് കിലോ മീറ്ററുകള്‍ താണ്ടി കൊപ്പാല്‍ ടൗണിലെത്തണം.
Next Story