കര്‍ണാടകയില്‍ പള്ളി പരിസരത്ത് വെച്ച് 6 വയസ്സുകാരിയെ 55 കാരന് പീഡിപ്പിച്ചതായി പരാതി
പ്രതി ഒരു പ്രാദേശിക പുരോഹിതന്റെ പിതാവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ചിക്കബെല്ലാപൂര്‍: കര്‍ണാടകയില്‍ പള്ളി പരിസരത്ത് വെച്ച് 6 വയസ്സുകാരിയെ 55 കാരന് പീഡിപ്പിച്ചതായി പരാതി. ഇരയുടെ അമ്മ ഇതുസംബന്ധിച്ച് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നത്. ചിക്കബെല്ലാപൂര്‍ വനിതാ പൊലീസ് പ്രതിക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. പ്രതി ഒരു പ്രാദേശിക പുരോഹിതന്റെ പിതാവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
പ്രതിക്ക് പള്ളി പരിസരത്ത് താമസിക്കാന്‍ മുറി നല്‍കിയിരുന്നു. ഈ വിശ്വാസം ഇയാള്‍ ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. പെണ്‍കുട്ടിയെ ചോക്ലേറ്റ് നല്കി വശീകരിച്ചാണ് ഇയാള്‍ പീഡനത്തിനിരയാക്കിയതെന്നാണ് കുട്ടിയുടെ അമ്മ നല്കിയ പരാതിയില്‍ പറയുന്നത്.
ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രതി 20 വര്‍ഷം മുമ്പാണ് ചിക്കബെല്ലാപൂരിലേക്ക് താമസം മാറിയത്. ഉപജീവനത്തിനായി നടപ്പാതകളില്‍ വസ്ത്രങ്ങള്‍ വിറ്റിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പീഡന വിവരം പുറത്തുവന്നതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിക്ക് പള്ളിക്കുള്ളില്‍ അഭയം നല്‍കിയതിനെതിരെ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്.