പഹല്‍ഗാം ഭീകരാക്രമണം സംബന്ധിച്ച് ദേശവിരുദ്ധ പോസ്റ്റിട്ടു; മംഗളൂരുവിലെ ഡോക്ടര്‍ക്കെതിരെ കേസ്

ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു.

മംഗളൂരു: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ദേശവിരുദ്ധ പോസ്റ്റിട്ട മംഗളൂരു സ്വകാര്യ ആസ്പത്രിയിലെ ഡോക്ടര്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. പോസ്റ്റിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പാണ്ഡേശ്വരം പൊലീസ് കേസെടുത്തത്.

ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 196(1)(എ), 353(2) എന്നിവ പ്രകാരമാണ് സ്വമേധയാ കേസെടുത്തതെന്ന് പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. കേസില്‍ പ്രതിയായ ഡോക്ടറെ ആസ്പത്രി മാനേജ് മെന്റ് സസ്പെന്‍ഡ് ചെയ്തു.

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഡോക്ടര്‍ സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ സന്ദേശം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് വിവിധ ഗ്രൂപ്പുകളില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പൊലീസ് ഡോക്ടര്‍ക്കെതിരെ നടപടി എടുത്തത്.

Related Articles
Next Story
Share it