INJURED | മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

ഉഡുപ്പി: സകലേഷ് പൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഉഡുപ്പിയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന കാറാണ് ശനിയാഴ്ച വൈകുന്നേരം സകലേഷ് പൂര്‍ താലൂക്കിലെ ബല്ലുപേട്ട് ഗ്രാമത്തിന് സമീപം മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന നാല് മാധ്യമപ്രവര്‍ത്തകരില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ല.
ആലൂര്‍ താലൂക്കിലെ പാല്യയ്ക്കടുത്തുള്ള ശ്രീ ശനീശ്വര സ്വാമി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം ഉഡുപ്പിയിലേക്ക് മടങ്ങുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
ഇടിവി ഭാരത് റിപ്പോര്‍ട്ടര്‍ സന്ദീപിന് ഗുരുതരമായി പരിക്കേറ്റു, പ്രജാ ടിവി റിപ്പോര്‍ട്ടര്‍മാരായ ജയന്ത്, നാഗരാജ്, സുദര്‍ശന്‍ എന്നിവര്‍ക്ക് നിസാരമായി പരിക്കേറ്റു. എല്ലാവരേയും സകലേഷ് പൂരിലെ ക്രോഫോര്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നല്‍കി. തുടര്‍ന്ന് മെച്ചപ്പെട്ട ചികിത്സയ്ക്കായി മണിപ്പാലിലെ കെഎംസി ആശുപത്രിയിലേക്ക് മാറ്റി.
സകലേഷ്പൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം സംഭവിച്ചത്.