ബണ്ട്വാളില്‍ അരി ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് തൊഴിലാളി മരിച്ചു
ജാര്‍ഖണ്ഡ് സ്വദേശി നിര്‍മ്മല അന്‍സ്ത ആണ് മരിച്ചത്.

ബണ്ട്വാള്‍: അരി ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് തൊഴിലാളി മരിച്ചു. വെള്ളിയാഴ്ച രാവിലെ എസ്.വി.എസ് കോളേജിന് സമീപം, ഉഡുപ്പിയില്‍ നിന്ന് മൂഡ് ബിദ്രിയിലേക്കും തുടര്‍ന്ന് ബണ്ട്വാളിലേക്കും പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
കനത്ത മഴയില്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അപകടം. അപകടത്തില്‍ ജാര്‍ഖണ്ഡ് സ്വദേശി നിര്‍മ്മല അന്‍സ്ത (32) ആണ് മരിച്ചത്. ലോറി ഡ്രൈവര്‍ സുജിത്തും ക്ലീനര്‍ സി. മോഹന്‍ മുര്‍മുവും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അരി ലോഡിന് മുകളില്‍ ലോറിയുടെ പിന്‍ഭാഗത്ത് ഇരിക്കുകയായിരുന്നു നിര്‍മ്മല അന്‍സ്ത. വാഹനം മറിഞ്ഞപ്പോള്‍ റോഡിലേക്ക് തെറിച്ചുവീണ് സംഭവസ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.
ബണ്ട്വാളിലെ ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ സുതേഷ് സംഭവസ്ഥലം സന്ദര്‍ശിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.