പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ആര്‍.എസ്.എസ് നേതാവ് കല്ലഡ് ക പ്രഭാകര്‍ ഭട്ടിനെതിരെ കേസ്
സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനിടെയാണ് സംഭവം

ബണ്ട്വാള്‍: പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ആര്‍.എസ്.എസ് നേതാവ് കല്ലഡ് ക പ്രഭാകര്‍ ഭട്ടിനെതിരെ കേസ്. സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ കവലപാദൂര്‍ ഗ്രാമത്തിലെ മാധവ പാലസ് കല്യാണ മണ്ഡപ ഹാളില്‍ നടന്ന യോഗത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് ആരോപണം.
മെയ് 12 ന് നടന്ന യോഗത്തില്‍ 500 ഓളം പേരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കല്ലഡ്ക പ്രഭാകര്‍ ഭട്ട് പ്രകോപനപരമായ പ്രസംഗം നടത്തിയതെന്നാണ് ആരോപണം. മതങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതും പൊതുസമാധാനം തകര്‍ക്കുന്നതുമായ പ്രസംഗമാണ് നടത്തിയതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ബണ്ട്വാള്‍ റൂറല്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.
Next Story