ഭാര്യയുടെ വളകാപ്പ് ചടങ്ങിന് തൊട്ടുമുമ്പ് ഭര്‍ത്താവ് കുഴഞ്ഞുവീണ് മരിച്ചു

കന്യാനയിലെ പിക്ക്-അപ്പ് ഡ്രൈവര്‍ സതീഷ് ആണ് മരിച്ചത്.

ബണ്ട്വാള്‍: ഭാര്യയുടെ വളകാപ്പ് ചടങ്ങിന് തൊട്ടുമുമ്പ് ഭര്‍ത്താവ് കുഴഞ്ഞുവീണ് മരിച്ചു. ഭാര്യയുടെ വളകാപ്പ് ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഭര്‍ത്താവ് വീട്ടില്‍ കുഴഞ്ഞുവീണത്. വിട് ളയ്ക്ക് സമീപം കന്യാനയില്‍ വെള്ളിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.

കന്യാനയിലെ മിത്തനഡ് കയില്‍ താമസിക്കുന്ന പിക്ക്-അപ്പ് ഡ്രൈവര്‍ സതീഷ് (33) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു ഭാര്യയുടെ ബേബി ഷവര്‍ ചടങ്ങ് നിശ്ചയിച്ചിരുന്നത്. അതിനിടെ വീട്ടില്‍ കുഴഞ്ഞുവീണ സതീഷിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ചാണ് മരണം സംഭവിച്ചത്.

വളകാപ്പ് ചടങ്ങ് പ്രമാണിച്ച് ബന്ധുക്കളെല്ലാം വീട്ടില്‍ എത്തിയിരുന്നു. സന്തോഷം നിറഞ്ഞ അന്തരീക്ഷമായിരുന്നു വീട്ടിലെങ്ങും. തൊട്ടടുത്ത നിമിഷം തന്നെ അതൊരു മരണ വീടായി മാറി. സതീഷിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ ആണ് ബന്ധുക്കളും സമീപ വാസികളും.

Related Articles
Next Story
Share it