ബണ്ട്വാളില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യാത്രക്കാരന്‍ മരിച്ചു

മംഗളൂരു സ്വദേശിയായ അലിസ്റ്റര്‍ ഡിസൂസ ആണ് മരിച്ചത്.

ബണ്ട്വാള്‍: കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യാത്രക്കാരന്‍ മരിച്ചു. പനേമംഗലൂരിലെ നെഹ്റു നഗറില്‍ അമിത വേഗതയില്‍ വന്ന കെ.എസ്.ആര്‍.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

മംഗളൂരു സ്വദേശിയായ അലിസ്റ്റര്‍ ഡിസൂസ (24) ആണ് മരിച്ചത്. വിട്ടലില്‍ ഒരു ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത ശേഷം ഞായറാഴ്ച രാത്രി സ്‌കൂട്ടറില്‍ സുഹൃത്തുക്കളോടൊപ്പം മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.


മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി അംബാരി ബസ് ആണ് ഇടിച്ചത്. നെഹ്റു നഗറില്‍ ഒരു ടെമ്പോ ട്രാവലറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ബണ്ട്വാള്‍ ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles
Next Story
Share it