വിട് ളയിലെ കെട്ടിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം; രണ്ട് കടകള്‍ കത്തിനശിച്ചു

വിട് ളയിലെ റസ്‌കിന്‍ കോംപ്ലക് സിലാണ് ബുധനാഴ്ച രാത്രി തീപിടുത്തമുണ്ടായത്

വിട് ള: നഗരത്തിലെ കെട്ടിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം. വിട് ളയിലെ റസ്‌കിന്‍ കോംപ്ലക് സിലാണ് ബുധനാഴ്ച രാത്രി തീപിടുത്തമുണ്ടായത്. രണ്ട് കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു.

മുരളീധറിന്റെ നേതൃത്വത്തിലുള്ള സ്ഥലത്തെ സന്നദ്ധപ്രവര്‍ത്തകര്‍ ഒരു പിക്കപ്പ് വാഹനത്തില്‍ വെള്ളം കൊണ്ടുവന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചു.

എന്നാല്‍ തീ പൂര്‍ണ്ണമായും നിയന്ത്രിക്കാനായില്ല. പുത്തൂരില്‍ നിന്നും ഫയര്‍ഫോഴ് സെത്തിയതോടെയാണ് തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ കഴിഞ്ഞത്. സമീപത്തെ കടകളിലേക്കും മറ്റ് കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നിരുന്നെങ്കില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുമായിരുന്നു.

Related Articles
Next Story
Share it