ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്ന ചടങ്ങിനിടെ എ.എസ്.ഐ ഹൃദയാഘാതം മൂലം മരിച്ചു
മാല്‍പെ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ്-ഇന്‍സ്‌പെക്ടര്‍ വിശ്വനാഥ് ആണ് മരിച്ചത്

മല്‍പെ: ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്ന ചടങ്ങിനിടെ എ.എസ്.ഐ ഹൃദയാഘാതം മൂലം മരിച്ചു. സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച വിരമിക്കല്‍ ചടങ്ങിനിടെ മാല്‍പെ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ്-ഇന്‍സ്‌പെക്ടര്‍ (എഎസ്ഐ) വിശ്വനാഥ് (56) ആണ് മരിച്ചത്.
പരിപാടിയില്‍ പാട്ടുപാടുന്നതിനിടെ വിശ്വനാഥ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ശനിയാഴ്ച രാത്രിയോടെ മരണം സംഭവിച്ചതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
വിശ്വനാഥ് തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്തിടെയാണ് മാല്‍പെ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്.
Next Story

