കൊല്ലപ്പെട്ട അഷ് റഫ് നാടുമായി ബന്ധമില്ലാത്തയാള്‍; വീട്ടില്‍ പോകുന്നത് വല്ലപ്പോഴും മാത്രം
മംഗളൂരുവില്‍ ആക്രി പെറുക്കി ജീവിക്കുകയായിരുന്നു അഷ് റഫ്

മംഗളൂരു: കുഡുപ്പുവില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട വയനാട് സ്വദേശി അഷ് റഫ് നാടുമായി ബന്ധമില്ലാത്തയാള്‍ ആണെന്ന് പൊലീസ്. വീട്ടില്‍ പോകുന്നത് പോലും വല്ലപ്പോഴും മാത്രമാണ്. പെരുന്നാളിന് രണ്ടുദിവസം മുമ്പ് അഷ് റഫ് വീട്ടില്‍ പോയിരുന്നു.
പെരുന്നാള്‍ കഴിഞ്ഞ ശേഷം വീട്ടില്‍ നിന്നിറങ്ങി എങ്ങോട്ടോ പോയി. അതിന് ശേഷം വീട്ടുകാര്‍ക്ക് യുവാവിനെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. അഷ് റഫ് കൊല്ലപ്പെട്ടത് ഏപ്രില്‍ 27ന് ആണെങ്കിലും വീട്ടുകാര്‍ വിവരമറിഞ്ഞത് 29ന് ആണ്. മൃതദേഹം ആദ്യം തിരിച്ചറിയാതിരുന്നതാണ് വിവരം വൈകാന്‍ കാരണം. അഷ് റഫ് മംഗളൂരുവില്‍ ആക്രി പെറുക്കി ജീവിക്കുകയായിരുന്നു. വേങ്ങരയില്‍ നിന്നാണ് അഷ് റഫിന്റെ കുടുംബം പുല്‍പ്പള്ളിയിലെത്തിയത്.
Next Story