തൊക്കോട്ട് ബൈക്കില്‍ പോകുകയായിരുന്ന യുവാവിനെ മാരകായുധങ്ങളുമായി അജ്ഞാതസംഘം അക്രമിച്ചു

തൊക്കോട്ടെ ബാറിന് സമീപം വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്

ഉള്ളാള്‍: തൊക്കോട്ട് ബൈക്കില്‍ പോകുകയായിരുന്ന യുവാവിനെ മാരകായുധങ്ങളുമായി അജ്ഞാതസംഘം അക്രമിച്ചതായി പരാതി. തൊക്കോട്ടെ ബാറിന് സമീപം വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. അലേക്കലയിലെ ഫൈസലാണ് അക്രമത്തിനിരയായത്.

സോമേശ്വരയിലെ ഭാര്യയുടെ വീട്ടില്‍ നിന്ന് കല്ലപ്പുവിലെ ഗ്ലോബല്‍ മാര്‍ക്കറ്റിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് അക്രമം. അക്രമത്തില്‍ പരിക്കേറ്റ യുവാവ് ആസ്പത്രിയിലെത്തി ചികിത്സ തേടി. സംഭവത്തില്‍ യുവാവിന്റെ പരാതിയില്‍ ഉള്ളാള്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it