കോഴിക്കോട്: വൈകീട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രണ്ടാം പിണറായി സര്‍ക്കാരിന് ആശംസ നേര്‍ന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്. കേരളത്തിന്റെ പുതിയ മന്ത്രിസഭക്ക് അദ്ദേഹം അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. കഴിഞ്ഞ ഭരണകാലത്ത് മുന്നോട്ടു വെച്ച സാമൂഹിക നീതിയുടെയും മതേതര, ജനാധിപത്യ, വികസന നിലപാടുകളുടെയും തുടര്‍ച്ച കൂടിയായിരിക്കും പുതിയ മന്ത്രിസഭയുടെയും മുഖമുദ്ര എന്ന് പ്രത്യാശിക്കുന്നതായി കാന്തപുരം പറഞ്ഞു.
പുതുതലമുറയെ അണിനിരത്തിയുള്ള ഭരണസഭയില്‍ ജനങ്ങളര്‍പ്പിക്കുന്ന പ്രതീക്ഷ സാര്ഥകമാകണം. എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങളും നീതിയും തുല്യമായി പരിഗണിച്ച് രാജ്യത്തിനാകമാനം മാതൃകാപരമായ ഭരണം കാഴ്ച വെക്കാന്‍ പുതിയ സര്‍ക്കാരിന് കഴിയട്ടെ എന്നും കാന്തപുരം ആശംസിച്ചു.