വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച; 300 പവനും ഒരു കോടി രൂപയും മോഷ്ടിച്ചതായി പരാതി
അഷ്‌റഫും കുടുംബവും വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ മധുരയിലേക്ക് പോയ സമയത്താണ് മോഷണം

കണ്ണൂര്‍ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വന്‍കവര്‍ച്ച . മന്ന സ്വദേശി അഷ്‌റഫിന്റെ വീട്ടില്‍ നിന്ന് 300 പവനും ഒരു കോടി രൂപയും മോഷണം പോയതായാണ് പരാതി. ഞായറാഴ്ച രാത്രിയാണ് സംഭവം. വീട്ടില്‍ ആളില്ലായിരുന്നു. അഷ്‌റഫും കുടുംബവും മധുരയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മൂന്നംഗ സംഘം വീടിന്റെ മതില്‍ കടന്ന് അകത്ത് പ്രവേശിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
Next Story