അവധി പ്രഖ്യാപിച്ചത് രാത്രി ഒരു മണിക്ക്; ''ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനേ..'' കണ്ണൂര്‍ ജില്ലാ കളക്ടറുടെ പേജില്‍ പൊങ്കാല
അതിതീവ്ര മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന കണ്ണൂര്‍ ജില്ലയില്‍ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല . രാത്രി ഒരു മണിക്കാണ് കളക്ടര്‍ അവധി വിവരം നല്‍കിയത്. ''ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനേ..'' ഇതാ പറയുന്നേ രാത്രി വൈകി ഉറങ്ങണം എന്ന്..'' എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അതിതീവ്ര മഴ മുന്നറിയിപ്പ് നേരത്തെ പ്രഖ്യാപിച്ചെങ്കിലും ജില്ലാ കളക്ടര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയതിനാണ് വിമര്‍ശനം. വയനാട് , ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ അവധി നേരത്തെ തന്നെ അതാത് ജില്ലാ കളക്ടര്‍മാര്‍ ഫേസ്ബുക്ക് പേജില്‍ അറിയിച്ചിരുന്നു. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍, മദ്‌റസകള്‍, കിന്‍ഡര്‍ഗാര്‍ട്ടന്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് പ്രവര്‍ത്തിക്കുന്നില്ല. വയനാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചില്ല. കോട്ടയത്തും കണ്ണൂരും മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ നടക്കും. ഇടുക്കിയില്‍ പൂര്‍ണ്ണമായും റെസിഡന്‍ഷ്യല്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പരീക്ഷകള്‍ക്കും അവധി ബാധകമല്ല.