നിര്‍ത്തിയിട്ട കാറില്‍ എം.ഡി.എം.എ ഉപയോഗിച്ച യുവാക്കള്‍ പിടിയില്‍

ചെറുവത്തൂര്‍ പടിക്കല്‍ വി.എസ് സുറയിഫ്, പടന്ന വടക്കേപ്പുറത്തെ അബ്ദുല്‍ റഹിമാന്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്

ബേക്കല്‍ : നിര്‍ത്തിയിട്ട കാറിനകത്ത് വെച്ച് മാരക മയക്കുമരുന്നായ എം.ഡി.എം.എ ഉപയോഗിക്കുകയായിരുന്ന രണ്ടു യുവാക്കള്‍ പൊലീസ് പിടിയിലായി. ചെറുവത്തൂര്‍ പടിക്കല്‍ വി.എസ് സുറയിഫ് (30), പടന്ന വടക്കേപ്പുറത്തെ റസീന മന്‍സിലില്‍ അബ്ദുല്‍ റഹിമാന്‍ (32) എന്നിവരെയാണ് ബേക്കല്‍ എസ്.ഐ ടി അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.

ബുധനാഴ്ച വൈകിട്ട് കോട്ടിക്കുളം സീ പാര്‍ക്ക് ഹോട്ടലിന് മുന്നില്‍ വച്ചാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. നിര്‍ത്തിയിട്ട ആള്‍ട്ടോ കാറിലിരുന്നാണ് ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചത്. കാറും കസ്റ്റഡിയിലെടുത്തു.

Related Articles
Next Story
Share it