കുവൈത്തില്‍ നിന്നും നാട്ടിലെത്തിയ യുവാവ് തൂങ്ങിമരിച്ചനിലയില്‍
മടിക്കൈ അടുക്കത്ത് പറമ്പിലെ കാഞ്ഞിരം വളപ്പില്‍ ശാന്തയുടെ മകന്‍ സുനില്‍ കുമാര്‍ ആണ് മരിച്ചത്

കാഞ്ഞങ്ങാട്: കുവൈത്തില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മടിക്കൈ അടുക്കത്ത് പറമ്പിലെ കാഞ്ഞിരം വളപ്പില്‍ ശാന്തയുടെ മകന്‍ സുനില്‍ കുമാറിനെ(36) ആണ് ചൊവ്വാഴ്ച രാവിലെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് മാതാവ് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു.
പഞ്ചായത്തംഗം രമാ പത്മനാഭന്റെ നേതൃത്വത്തിലെത്തിയ നാട്ടുകാര്‍ ജനല്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് സുനില്‍ കുമാറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുത്രിയിലേക്ക് മാറ്റി. സഹോദരന്‍: അനില്‍ കുമാര്‍.
Next Story