ചീമേനി പെരുമ്പട്ടയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ യുവാവ് മരിച്ചു
പെരുമ്പട്ട കല്ലുവളപ്പിലെ രഞ്ജിത്ത് ആണ് മരിച്ചത്

ചീമേനി: പെരുമ്പട്ടയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ യുവാവ് മരിച്ചു. പെരുമ്പട്ട കല്ലുവളപ്പിലെ രഞ്ജിത്ത് (30) ആണ് മരിച്ചത്. കുണ്ട്യം പെരുമ്പട്ട പാലത്തിന് സമീപം സ്‌കൂട്ടര്‍ അപകടത്തില്‍ പെടുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കനത്ത മഴ ആയതിനാല്‍ അപകട വിവരം ആരും അറിഞ്ഞിരുന്നില്ല.
ചൊവ്വാഴ്ച രാവിലെ റോഡിന് താഴെ കുറ്റിക്കാട്ടില്‍ സ്‌കൂട്ടര്‍ കണ്ട നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചീമേനി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Next Story