വെള്ളിക്കോത്ത് യുവാവിന് വെട്ടേറ്റു; 3 പേര്‍ക്കെതിരെ കേസ്
വെള്ളിക്കോത്ത് വീണച്ചേരിയിലെ ജി. അനൂപിനാണ് വെട്ടേറ്റത്

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് യുവാവിന് വെട്ടേറ്റ സംഭവത്തില്‍ പൊലീസ് മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. വെള്ളിക്കോത്ത് വീണച്ചേരിയിലെ ജി. അനൂപിനാണ് (35) വെട്ടേറ്റത്. വെള്ളിക്കോത്ത് അഴിക്കോടന്‍ ക്ലബ്ബ് വാര്‍ഷിക പരിപാടിയുമായി ബന്ധപ്പെട്ട് വീണച്ചേരി റോഡിലാണ് സംഭവം.
പരിപാടി അലങ്കോലപ്പെടുത്തുന്നത് തടഞ്ഞ വിരോധത്തിനാണ് അനൂപിനെ പരിക്കേല്‍പ്പിച്ചതെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രജീഷ്, വിനീഷ്, അനൂപ് എന്നിവര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.
Next Story