Begin typing your search above and press return to search.
വാഹന പരിശോധനക്കിടെ എം.ഡി.എം.എ യുമായി യുവാവ് ചന്തേര പൊലീസിന്റെ പിടിയില്‍
തുരുത്തി തലക്കാട്ട് ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് പ്രതി പിടിയിലായത്.

കാഞ്ഞങ്ങാട്: വാഹന പരിശോധനക്കിടെ എം.ഡി.എം.എ യുമായി യുവാവ് ചന്തേര പൊലീസിന്റെ പിടിയിലായി. തുരുത്തി തലക്കാട്ട് ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് പ്രതി പിടിയിലായത്. ചെറുവത്തൂര്‍ പയ്യങ്കി സ്വദേശി സര്‍ബാസ് അഹമ്മദ് പി (31) ആണ് പിടിയിലായത്.
സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന ഇയാള്‍ പൊലീസിനെ കണ്ട് പരിഭ്രമിക്കുകയും വാഹനവുമായി കടന്നുകളയാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ സംശയം തോന്നി തടഞ്ഞുനിര്‍ത്തി പരിശേധിച്ചപ്പോഴാണ് ഇയാളില്‍ നിന്ന് 2.90 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്.
കാഞ്ഞങ്ങാട് സി.വൈ.എസ്. പി ബാബു പെരിങ്ങേത്തിന്റെ മേല്‍നോട്ടത്തില്‍ ചന്തേര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് എമ്മിന്റെ നിര്‍ദ്ദേശ പ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ സതീഷ് കെ.പി, എ.എസ്. ഐ ലക്ഷ്മണന്‍, സി.പി.ഒ സുധീഷ് പി.പി, ഹരീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Next Story