റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവുമായി ഓടി രക്ഷപ്പെടാന്‍ യുവാവിന്റെ ശ്രമം; പിന്തുടര്‍ന്ന് പിടികൂടി പൊലീസ്

കള്ളാറിലെ എ സുബൈറിനെയാണ് ഹൊസ് ദുര്‍ഗ് എസ്.ഐ ടി അഖില്‍ അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവുമായി രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളാര്‍ സ്വദേശിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. കള്ളാറിലെ എ സുബൈറിനെ(22)യാണ് ഹൊസ് ദുര്‍ഗ് എസ്.ഐ ടി അഖില്‍ അറസ്റ്റ് ചെയ്തത്. സുബൈറിനെ ദേഹ പരിശോധന നടത്തിയപ്പോള്‍ കൈവശം ഉണ്ടായിരുന്ന സഞ്ചിയില്‍ നിന്നും 0.284ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

ആവിക്കരക്ക് സമീപം റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെ കഞ്ചാവ് സൂക്ഷിച്ച സഞ്ചിയുമായി നടന്നു പോകുന്നതിനിടെ പൊലീസിനെ കണ്ട് സുബൈര്‍ ഓടുകയായിരുന്നു. ഇതോടെ സംശയം തോന്നിയ പൊലീസ് പിറകെ ഓടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തുന്നത്. പിന്നാലെ സുബൈറിനെതിരെ കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

Related Articles
Next Story
Share it