3.58 ഗ്രാം എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയില്‍
നീലേശ്വരം കൊട്രച്ചാലിലെ എ.കെ അനുരാഗിനെയാണ് അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട്: 3.58 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. നീലേശ്വരം കൊട്രച്ചാലിലെ എ.കെ അനുരാഗിനെ(22)യാണ് നീലേശ്വരം റെയ്ഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ വൈശാഖിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൊട്രച്ചാലില്‍ നിന്നാണ് 3.58 ഗ്രാം എം.ഡി.എം.എയുമായി അനുരാഗിനെ എക്സൈസ് പിടികൂടിയത്. അനുരാഗിനെതിരെ എന്‍.ഡിപി.എസ് ആക്ട് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
പ്രതിയേയും പിടികൂടിയ എം.ഡി.എം.എയും കേസ് രേഖകളും അടക്കം നീലേശ്വരം റെയ്ഞ്ച് ഓഫീസില്‍ ഹാജരാക്കി. പ്രിവന്റീവ് ഓഫീസര്‍ പ്രസാദ് എം.എം, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) പ്രജിത്ത് കുമാര്‍ കെ.വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ദിനൂപ് കെ, സുധീര്‍ പാറമ്മല്‍, നസറുദ്ദീന്‍ എ.കെ, ശൈലേഷ് കുമാര്‍ പി, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഷമ്മ്യ പി, സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ രാജീവന്‍ പി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.