മുറിയനാവിയില്‍ നിന്ന് എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒളിവിലായിരുന്ന പ്രതി മംഗളൂരുവില്‍ പിടിയില്‍
മുറിയനാവിയിലെ ഷാജഹാനെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്.

കാഞ്ഞങ്ങാട്: മുറിയനാവിയിലെ വീട്ടില്‍ നിന്ന് എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒളിവിലായിരുന്ന പ്രതി മംഗളൂരുവില്‍ പൊലീസ് പിടിയിലായി. മുറിയനാവിയിലെ ഷാജഹാനെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 25ന് രാത്രി ഹൊസ് ദുര്‍ഗ് പൊലീസ് ഷാജഹാന്റെ വീട്ടില്‍ പരിശോധന നടത്തി 3.610 ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു.
എന്നാല്‍ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇയാള്‍ റെയ്ഡ് നടക്കുന്ന വിവരം അറിഞ്ഞ് ഒളിവില്‍ പോവുകയായിരുന്നു. പ്രതിയെ കാഞ്ഞങ്ങാട്ടെത്തിച്ച് കോടതിയില്‍ ഹാജരാക്കി.
Next Story