ദുരിതാശ്വാസ ക്യാമ്പ് തകര്‍ത്ത് ഉദ്യോഗസ്ഥരെ വധിക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍
ചിറ്റാരിക്കാല്‍ പറമ്പയിലെ ശ്യാം കമലിനെയാണ് ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട്: ദുരിതാശ്വാസ ക്യാമ്പ് തകര്‍ത്ത് ഉദ്യോഗസ്ഥരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാല്‍ പറമ്പയിലെ ശ്യാം കമലിനെ(26)യാണ് ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
മാലോം പറമ്പ ജി.എല്‍.പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് തകര്‍ക്കുമെന്നും ചുമതലയുള്ള വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആര്‍ രഞ്ജിത്തിനെയും മാലോം വില്ലേജ് ഓഫീസര്‍ ഏലിയാസ് ദാസിനെയും വധിക്കുമെന്നും ശ്യാം കമല്‍ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
മഴയില്‍ വീടുകള്‍ അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ താമസിപ്പിച്ചിരിക്കുന്ന ക്യാമ്പില്‍ ചൊവ്വാഴ്ച രാത്രി 11.30 മണിയോടെ അതിക്രമിച്ചുകടന്ന ശ്യാം കമല്‍ ക്യാമ്പ് തകര്‍ക്കുമെന്നും ഉദ്യോഗസ്ഥരെ വധിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പഞ്ചായത്ത് സെക്രട്ടറി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.