വില്‍പ്പനക്കായി സ്‌കൂട്ടറില്‍ കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍

കോട്ടിക്കുളം മാളിക വളപ്പില്‍ സുജിത്തിനെയാണ് ബേക്കല്‍ എസ്.ഐ ടി. അഖില്‍ അറസ്റ്റ് ചെയ്തത്

ബേക്കല്‍: വില്‍പ്പനക്കായി സ്‌കൂട്ടറില്‍ കടത്തിയ വിദേശ മദ്യവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടിക്കുളം മാളിക വളപ്പില്‍ സുജിത്തി(42) നെയാണ് ബേക്കല്‍ എസ്.ഐ ടി. അഖില്‍ അറസ്റ്റ് ചെയ്തത്. തൃക്കണ്ണാട് ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിന് സമീപം വെച്ചാണ് സുജിത്തിനെ പിടികൂടിയത്.

ഇയാള്‍ മദ്യം കടത്താന്‍ ഉപയോഗിച്ച കെ. എല്‍ 6491 നമ്പര്‍ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles
Next Story
Share it