വാഹനത്തില്‍ കഞ്ചാവ് വില്‍ക്കാനെത്തിയ യുവാവ് പിടിയില്‍
യുവാവില്‍ നിന്നും 991 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

കാഞ്ഞങ്ങാട്: വാഹനത്തില്‍ കഞ്ചാവ് വില്‍ക്കാനെത്തിയ 20കാരനെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. പനത്തടി പാണത്തൂര്‍ ഹൗസിലെ പി. മുഹമ്മദ് ആഷീറിനെ ആണ് ഇന്‍സ്പെക്ടര്‍ പി. രാജേഷ് അറസ്റ്റ് ചെയ്തത്.
ഗൂഡ്സ് വാഹനത്തില്‍ കൊണ്ടുവന്ന 991 ഗ്രാം കഞ്ചാവ് യുവാവില്‍ നിന്നും പിടിച്ചെടുത്തു. വെള്ളിയാഴ്ച രാത്രി കള്ളാര്‍ ടൗണില്‍ വെച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഡ്രൈവറുടെ സീറ്റിനടിയില്‍ പ്ലാസ്റ്റിക്ക് സഞ്ചിയിലാക്കി ആയിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
Next Story